ഭാരതീയ വിദ്യാഭവനില്‍ ഓണാഘോഷ പരിപാടികള്‍ ചെയര്മാന് സി. സുരേന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവനില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. ചെയര്മാന് സി. സുരേന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്മാന് സി. നന്ദകുമാര്‍, സെക്രട്ടറി വി. രാജന്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വിവേകാനന്ദന്, ബി. ഉണ്ണികൃഷ്ണന്, അപ്പുക്കുട്ടന് നായര്‍, ആനി മേരി ചാള്‍സ്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍ പിടിഎ പ്രസിഡന്റ് ഡോ. ജീന ബൈജു എന്നിവര്‍ പങ്കെടുത്തു. നൃത്തങ്ങള്‍, സംഘഗാനം, തിരുവാതിരക്കളി തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. പൂക്കളമത്സരവും ഉണ്ടായിരുന്നു. ആറാം ക്ലാസ് അധ്യാപകരായ നിഷ നായര്‍, നീതു, സ്നിഗ്ദ്ധ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു