ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി
ഇരിങ്ങാലക്കുട: വയനാട് ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്ത് കള്ള കണക്ക് കാണിച്ച പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് പി.കെ. ഭാസിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, മുനിസിപ്പല്‍ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ എം.ആര്. ഷാജു, കെ. സി. ജയിംസ്, പി.എന്‍. സുരേഷ്, കെ.കെ. അബ്ദുല്ലക്കുട്ടി, എ.കെ. മോഹന്‍ദാസ്, ടി.എ. പോള്‍, കെ.ബി. ശ്രീധരന്, പി.എ. ഷഹീര്‍, സന്തോഷ് വില്ലടം, സി.സി. മോഹനന്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കെ. ശരത്ത് ദാസ്, അഖില്‍ കാഞ്ഞാണിക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.