കാര്‍ ഇടിച്ച് രണ്ട് വയസുകാരിക്കു ദാരുണാന്ത്യം
ഇരിങ്ങാലക്കുട: കാര്‍ ഇടിച്ച് രണ്ടു വയസുകാരി മരിച്ചു. ചേലൂര്‍ മണാത്ത് വീട്ടില്‍ ബിനോയുടെയും ജിനിയുടെയും മകള്‍ ഐറിന് (രണ്ട്) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതു മണിയോടെ ചേലൂര്‍ പള്ളിക്കു മുന്നില്‍ വച്ചാണ് അപകടം നടന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ചേലൂര്‍ പള്ളിയില്‍ കുര്‍ബാനക്ക് എത്തിയതായിരുന്നു. പിതൃസഹോദരന്റെ വാഹനത്തില്‍ വന്നിറങ്ങിയ ഐറിനും കുടുംബവും പള്ളിയിലേയ്ക്ക് കയറുന്നതിനിടെ പള്ളിയിലെത്തിയ മറ്റൊരു കാറിനടിയില്‍പെട്ടാണ് അപകടം നടന്നത്. കാറിനു മുന്നിലൂടെ ഐറിന് കടന്നുപോയത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കാറിന്റെ ചക്രം ഐറിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രാവിലെ 10 ന് ചേലൂര്‍ സെന്റ് മേരീസ് പള്ളിയില്‍ നടക്കും. സഹോദരന്: ഏദന്‍ (ഒന്നാം ക്ലാസ് വിദ്യാര്‍ഥി, സെന്റ് മേരീസ് എല്‍പി സ്കൂള്‍ എടതിരിഞ്ഞി).

കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
വിശുദ്ധ തോമസ് മൂര്‍ ദിനാചരണം നടത്തി
ദീപിക നമ്മുടെ ഭാഷാ പദ്ധതി താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ യുപി സ്കൂളില്‍
ഇരിങ്ങാലക്കുട കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ ആദരം സംഘടിപ്പിച്ചു
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി
ഇരട്ട സ്വര്‍ണവുമായി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീന്‍