ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കായികോത്സവം ആരംഭിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കായികോത്സവം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തറ ഡിവൈഎസ്പി അസി. കമാണ്ടന്റ് സി.പി. അശോകന് മുഖ്യാതിഥിയായിരുന്നു.
പി. ആന്സന് ഡൊമിനിക്, ടി. ഷൈലജ, എം.കെ. ലത, എം.കെ. ഷാജി, വി.ബി. സിന്ധു, കെ.ആര്. സത്യപാലന് തുടങ്ങിയവര്‍ സംസാരിച്ചു. നാളെ ഉച്ചത്തിരിഞ്ഞ് 3.30 നു നടക്കുന്ന സമാപന സമ്മേളനം ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍ അധ്യക്ഷത വഹിക്കും. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് മുഖ്യാതിഥിയായിരിക്കും. എഇഓ ഡോ. എം.സി. നിഷ ആശംസകളര്‍പ്പിക്കും.

ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അധ്യയനാരംഭം സംഘടിപ്പിച്ചു
സ്കൂള്‍ കലോത്സവം എല്ലാവരുടെയും മാര്‍ക്കുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം -മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ കമ്മിഷന്
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
സെന്റ് ജോസഫ്സ് കോളജില്‍ ഹിസ്റ്ററി അസോസിയേഷന് ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് കോളജില്‍ സൈബര്‍ സുരക്ഷയില്‍ അന്താരാഷ്ട്ര സെമിനാര്‍ നടത്തി