ക്രൈസ്റ്റ് കോളജ് മാനേജ്മെന്റ് ഫെസ്റ്റ് വിഹാന് കോഴിക്കോട് സര്‍വ്വകലാശാല ജേതാക്കള്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച വിഹാന് 2024 നാഷണല്‍ മാനേജ്മെന്റ് ഫെസ്റ്റില്‍ കോഴിക്കോട് സര്‍വ്വകലാശാല ഡിപ്പാര്‍ട്മെന്റ് ഓഫ് കോമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് 25 പോയിന്റോടെ ഓവറോല് ചാമ്പ്യന്‍ഷിപ്പ് നേടി. രണ്ട് മത്സരയിനങ്ങളില്‍ ഒന്നാം സ്ഥാനവും ഒരിനത്തില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കിയാണ് കോഴിക്കോട് സര്‍വ്വകലാശാല ഈ നേട്ടം കരസ്ഥമാക്കിയത്.
രണ്ടു ദിവസങ്ങളിലായി അഞ്ചു വേദികളില്‍ നടത്തിയ ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് മാനേജ്മെന്റ് ടീം, വെല്‍ത്ത് മാനേജര്‍, എച്ച്ആര്‍ ഗെയിം, മാര്‍ക്കറ്റിംഗ് ഗെയിം, ബിസിനസ് പ്ലാന്‍, ഐപിഎല്‍ ഓക്ഷന് എന്നീ മത്സരങ്ങളില്‍ 30 സ്ഥാപനങ്ങളില്‍ നിന്നായി 450 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്) സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ഥി ബിജോയ് ജെയാര്സണ് ഫെസ്റ്റിലെ ബെസ്റ്റ് മാനേജര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് കോളേജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, സാമൂഹ്യ പ്രവര്ത്തകന് വിപിന്‍ പാറമേക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു