പ്രതിസന്ധികളെ തരണം ചെയ്യാന്‍ ലഭിക്കുന്ന കഴിവാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം; ലത ചന്ദ്രന്
ഊരകം: ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുമ്പോഴാണ് ഒരു വ്യക്തിക്ക് യഥാര്‍ത്ഥ വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടെന്നു മനസിലാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് പറഞ്ഞു. സ്റ്റാര്‍ ക്ലബ് വാര്‍ഷികാഘോഷ ഉദ്ഘാടനവും വിദ്യാര്‍ഥികള്‍ക്കുള്ള മേരി ടീച്ചര്‍ സ്മാരക വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പ്രസിഡന്റ് തോമസ് തത്തംപള്ളി അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ടോജോ തൊമ്മാന, ടി.സി. സുരേഷ്, പി.ആര്. ജോണ്‍, ജെയിംസ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു