ക്ലീന്‍ ഗ്രീന്‍ മുരിയാടിന് പുല്ലൂര്‍ പൊതുമ്പു ചിറയില്‍ നിന്നും തുടക്കം
മുരിയാട്: മാലിന്യ മുക്തക്യാമ്പയിന്റെ ഭാഗമായി മുരിയാട് ഗ്രാമപ്പഞ്ചായത്ത് പുല്ലൂര്‍ പൊതുമ്പു ചിറ പരിസരം വൃത്തിയാക്കുന്ന ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചു. എല്‍ബിഎസ്എംഎച്ച്എസ്എസ് അവിട്ടത്തൂര്‍ സ്കൂളിലെ എന്‍എസ്എസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് കുട്ടികളുടെ പങ്കാളിത്തത്തോടെ പൊതുമ്പു ചിറ പ്ലാസ്റ്റിക് വിമുക്തമാക്കുകയും ശുചിത്വ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന പ്രാഥമിക ഘട്ടത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
പൊതുമ്പുചിറ ടേക്ക് എ ബ്രേക്കിന് സമീപം വെച്ച് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ കൃഷ്ണന് നമ്പൂതിരി, പഞ്ചായത്ത് അംഗങ്ങളായ മണി സജയന്, നിഖിത അനൂപ് സ്കൂള്‍ മാനേജ്മന്റ് അംഗമായ ആയ എ.സി. സുരേഷ്, എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ എസ്. സുധീര്‍, സ്കൗട്ട് കോ ഓര്‍ഡിനേറ്റര്‍ പി.എല്‍. ബിബി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ബി. ജോഷി നിറവ് കോ ഓര്‍ഡിനേറ്റര്‍ മഞ്ജു വിശ്വനാഥ്, വിഇഒ കെ.എം. തനുജ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡില്‍ജി എന്നിവര്‍ പങ്കെടുത്തു.
എല്‍ബിഎസ്എം എച്ച്എസ്എസ് എന്‍എസ്എസ് ലീഡര്‍മാരായ ആര്. അര്ജുന്, സി.ജി. ആദ്യ, ഗൈഡ്സ് ലീഡര്‍ ആയ എ.എം. കീര്‍ത്തന സ്കൗട്ട് ലീഡര്‍ ആയ ഏബെല്‍ അരിക്കാട്ട് എന്നിവര്‍ ക്ലീനിംഗിനു നേതൃത്വം വഹിച്ചു. ശുചീത്വ സന്ദേശം എഴുതിയും പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരും. പഞ്ചായത്തംഗം സേവിയര്‍ ആളുക്കാരന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ.പി. ജസിന്താ നന്ദി പറഞ്ഞു.