ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയില്‍ വയോജന ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയില്‍ ആരംഭിച്ച വയോജന ക്ലിനിക്കിന്റെ ഉദ്ഘാടനം മെട്രോ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.ആര്. രാജീവ് നിര്‍വഹിച്ചു. ഐഎംഎ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് ഡോ. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വയോജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവര്‍ക്കുവേണ്ട കരുതലും പരിചരണവും ശുശ്രൂഷയും നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഐഎംഎ ഇമേജ് തൃശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. ഹരീന്ദ്രനാഥ് പ്രഭാഷണം നടത്തി. മാനേജര്‍ മുരളിദത്തന്‍ സ്വാഗതം പറഞ്ഞു.