ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും കൊടകര സഹൃദയ കോളജും തമ്മില്‍ അക്കാദമിക് ധാരണപത്രത്തില്‍ ഒപ്പു വെച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും, കൊടകര സഹൃദയ കോളജും തമ്മില്‍ അക്കാദമിക് ധാരണപത്രത്തില്‍ ഒപ്പു വെച്ചു. ജിയോളജി വിഭാഗത്തിന്റെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ വച്ച് നടത്തപ്പെട്ട യോഗത്തില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് ജിയോളജി വിഭാഗം മേധാവി ആര്. തരുണ്‍, റിസര്‍ച്ച് ആന്‍ഡ് ടീച്ചിംഗ് ലേണിംഗ് സെന്റര്‍ ഡീന്‍ ഡോ. ലിന്റോ ആലപ്പാട്ട്, ഗോപകുമാര്‍, ഡോ. ആകാശ് പത്മലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ജിയോളജി സ്വാശ്രയ വിഭാഗം മേധാവി ഡോ. ആന്റോ ഫ്രാന്‍സിസ്, സഹൃദയ കോളജ് ജിയോളജി വിഭാഗം മേധാവി ഡോ. കുലീന്‍ എലിസബത്ത് എന്നിവരുടെ നേതൃത്വത്തില്‍ പെട്രോളജിയില് വര്‍ക്ക്ഷോപ്പ് നടത്തി. വൈവിധ്യമാര്‍ന്ന ശിലകള്‍, ധാതുക്കള്‍, ഉല്ക്കാശകലങ്ങള്, ഫോസിലുകള്‍ എന്നിവയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി