ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
ആനന്ദപുരം: ചെറുപുഷ്പ ദേവാലയത്തില്‍ ഇടവകമധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാളിന് കൊടികയറി. മാള ഫൊറോന വികാരി ഫാ. ജോര്‍ജ് പാറേമന്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ഇന്ന് വൈകീട്ട് 5.30ന് പ്രസുദേന്തി വാഴ്ച. നാളെ രാവിലെ ഏഴിന് ദിവ്യബലിക്കുശേഷം വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി 11 ന് അമ്പ് എഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ സമാപിക്കും.
തിരുനാള്‍ദിനമായ ആറിന് ഞായറാഴ്ച നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഫാ. ഷാജി തുമ്പേച്ചിറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോജി കല്ലിങ്കല്‍ സന്ദേശം നല്‍കും. വൈകീട്ട് നാലിന് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് ഏഴ് മണിക്ക് പള്ളിയില്‍ സമാപിക്കും. 13 ന് എട്ടാമിട തിരുനാള്‍ദിനത്തില്‍ രാവിലെ ഒമ്പതിന് ആഘോഷമായ ദിവ്യബലി തുടര്‍ന്ന് നേര്‍ച്ച ഊട്ട് ഉണ്ടായിരിക്കും. തിരുനാളിന്റെ വിപുലമായ നടത്തിപ്പിന് വികാരി ഫാ. ജോണ്സണ് തറയില്‍, കൈക്കാരന്മാരായ ഷിബു കൂള, ബിജു പൂങ്കാരന്, ജോണ്‍ ഇല്ലിക്കല്‍ എന്നിവര്‍ നേതൃത്വം നല്കിവരുന്നു.

വിശ്വനാഥപുരം കാവടി ഉത്സവം; അലങ്കാരപ്പന്തലിന് കാല്‍നാട്ടി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന മത സൗഹാര്ദസമ്മേളന ചടങ്ങില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പിണ്ടിയില്‍ തിരി തെളിയിക്കുന്നു
സൗഹാര്‍ദ സന്ദേശം നല്കി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം
ഏക യൂഎഇ ഫാം ഫിയസ്റ്റ 2026 സംഘടിപ്പിച്ചു
പിണ്ടിപ്പെരുന്നാള്; ചരിത്ര പ്രൗഢിയോടെ വിളംബരമറിയിച്ച് നകാരധ്വനികളുയര്‍ന്നു
ഠാണാ- ചന്തക്കുന്ന് വികസനം: റോഡു നിര്‍മാണത്തിലെ മെല്ലെപ്പോക്ക്; പ്രതിഷേധവുമായി വ്യാപാരികളും രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും