പോള്‍ ടി. ജോണ്‍ തട്ടില്‍ വോളി ടൂര്‍ണമെന്റ്: സെന്റ് ജോസഫ്സ് ജേതാക്കള്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്റെ നേതൃത്വത്തില്‍ നടത്തിയ പോള്‍ ടി. ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ അഖില കേരള ഇന്റര്‍ കൊളജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി. ടൂര്‍ണമെന്റിലെ ഫൈനലില്‍ സെന്റ് ജോസഫ്സ് കോളജ്, പാലാ അല്‍ഫോന്‍സാ കോളജിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ചാമ്പ്യന്മാരായത്. സമ്മാനദാനം കാലിക്കട്ട് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. കെ. പ്രദീപ് കുമാര്‍ നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിന് റാഫേല്‍, കായികാധ്യാപിക തുഷാര ഫിലിപ്, റോസിലി പോള്‍, കായികാധ്യാപകന് എന്‍.എസ്. വിഷ്ണു എന്നിവര്‍ സംസാരിച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി