പൊറത്തിശേരിയില്‍ വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി
ഇരിങ്ങാലക്കുട: പൊറത്തിശേരിയില്‍ വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. പൊറത്തിശേരി വീവണ്‍ നഗറില്‍ നാട്ടുവള്ളി വീട്ടില്‍ പരേതനായ ശശിധരന്റെ ഭാര്യ മാലതിമേനോന്‍ (74), മകന് സുജിത്ത് (44) എന്നിവരാണ് മരിച്ചത്. അയല്‍വാസികള്‍ക്ക് പരിസരത്ത് നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ഹാളില്‍ രണ്ടുപേരും മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. വളര്‍ത്തുനായയും അകത്ത് ഉണ്ടായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസ് സംഘം മുന്‍വാതിലിന്റെ പൂട്ട് തുറന്ന് അകത്ത് കയറുകയായിരുന്നു. വീട് ജപ്തി നടപടിയിലാണെന്നും സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു. ഇരിങ്ങാലക്കുട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇരുവരുടെയും സംസ്കാരം നടത്തി.

കാനനിര്മാണത്തില് അപാകതയെന്ന് നാട്ടുകാര്‍; പരിഹരിക്കുമെന്ന് വാര്‍ഡ് അംഗം
ഇരിങ്ങാലക്കുട പ്രചരണ ചൂടിലേക്ക് സ്ഥാനാര്‍ഥികള്‍ അണിനിരന്നു, ഒപ്പം അണികളും
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ കോര്‍ഫ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളജിന്
എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന്