കാറളം വടക്കേ ആലുംപറമ്പ് കൈനില ശിവക്ഷേത്രത്തില് മോഷണം
കാറളം: കാറളം വടക്കേ ആലുംപറമ്പ് കൈനില ശിവക്ഷേത്രത്തില് മോഷണം. ക്ഷേത്രത്തിന്റെ തിടപ്പിള്ളിയിലും സ്റ്റോര് മുറിയിലും സൂക്ഷിച്ചിരുന്ന ചെമ്പുപാത്രങ്ങളും ഉരുളികളും വിളക്കുകളും മോഷ്ടാക്കള് കവര്ന്നു. പുലര്ച്ചെ ക്ഷേത്രത്തില് എത്തിയ മേല്ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ് മോഷണ വിവരം അറിഞ്ഞത്. ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ ഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള് അകത്തു കടന്നിരിക്കുന്നത്.
ക്ഷേത്രത്തില് അടുത്ത കാലത്തൊന്നും മോഷണം നടന്നിട്ടില്ലെന്നും നഷ്ടപ്പെട്ട ഉരുപ്പടികളുടെ മൂല്യം കണക്കാക്കിയിട്ടില്ലെന്നും ക്ഷേത്രസമിതി ഭാരവാഹികള് അറിയിച്ചു. കൊച്ചിന് ദേവസ്വം ബോര്ഡിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം പ്രവര്ത്തിക്കുന്നത്. വിവരം അറിയിച്ചതിനെ തുടര്ന്ന് കാട്ടൂര് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.