ഓട്ടിസത്തിന്റെ പരിമിതികളെ വെല്ലുവിളിച്ച് പൂജ രമേശ്
ഇരിങ്ങാലക്കുട: ഓട്ടിസത്തിന്റെ പരിമിതികള്കടന്ന് നിപ്മറില്‍ പൂജാ രമേശിന്റെ സംഗീതക്കച്ചേരി. സംഗീതസപര്യയ്ക്ക് പരിധികളില്ലെന്നു തെളിയിക്കുകയായിരുന്നു പൂജ രമേശ്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ തഞ്ചാവൂര്‍ കേന്ദ്രമായ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെണറും നിപ്മറും സംയുക്തമായാണ് പൂജാ രമേശിന്റെ സംഗീതക്കച്ചേരി സംഘടിപ്പിച്ചത്. പരിപാടി മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനംചെയ്തു. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് ആര്. ഉമ ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. നിപ്മര്‍ അങ്കണത്തില്‍നടന്ന ചടങ്ങില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, മാള ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യാ നൈസണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
നിപ്മര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു, സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജോണ്സണ് വര്‍ഗീസ് നന്ദിയും പറഞ്ഞു. ഡിപ്ലോമ ഇന്‍ സ്പെഷല്‍ എഡ്യുക്കേഷന്‍ കോഴ്സില്‍ ദേശീയതലത്തില്‍ ഒന്നാംറാങ്ക് നേടിയ ഇ.എന്‍. റംസാന, സംസ്ഥാന ഭിന്നശേഷി കലാമേളയില്‍ ലളിതഗാനത്തില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കിയ ചാരുദത്ത് എസ്.പിള്ള, ചാലക്കുടി തലത്തില്‍ സി ഗ്രേഡ് നേടിയ ജെംലിന് ബിനോയ് എന്നിവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ നല്കി.


ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ക്രൈസ്റ്റ് കോളജില്‍ എന്‍ഡോവ്മെന്റ് പ്രഭാഷണം സംഘടിപ്പിച്ചു
വെള്ളാനി ക്രൈസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാസംഗമവും സ്നേഹാദര പുരസ്കാര വിതരണവും നടത്തി
സ്പോര്‍ട്സ് ആണ് ലഹരി എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ഡോണ്‍ ബോസ്കോ എച്ച്എസ്എസില്‍ ഫിഫ ഫെസ്റ്റ് അരങ്ങേറി
തവനിഷിന്റെ ഇഗ്നൈറ്റ്; അത്ഭുത ബാലന് മാസ്റ്റര്‍ യസീന്‍ മുഖ്യാതിഥിയായി