ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ചു
ഇരിങ്ങാലക്കുട: ആലുവയ്ക്കടുത്ത് ചൊവ്വരയില്‍ നടന്ന വാഹനപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് കരിപറമ്പില്‍ ചന്ദ്രന്റെ മകന് സരുണ്‍(18) ആണ് മരിച്ചത്. ചൊവ്വര കെഎംഎം കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ്. രാവിലെ ഒന്‍പതരയോടെ ആയിരുന്നു അപകടം. രാവിലെ വീട്ടില്‍ നിന്ന് കോളജില്‍ എത്തിയതിന് ശേഷം ഭക്ഷണം വാങ്ങിക്കാന്‍ കൂട്ടുകാരന്റെ ബൈക്ക് എടുത്ത് ഇറങ്ങിയപ്പോള്‍ ചൊവ്വര കൊണ്ടോട്ടിയില്‍ വച്ച് ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ചായിരുന്നു അപകടമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അമ്മ: സുജാത. സഹോദരി: സ്വേദിക. സംസ്കാരം ഇന്ന് രാവിലെ 11 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടക്കും.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി