സിപിഐഎം പൊറത്തിശേരി ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് സൈക്കിള്‍ റാലി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സിപിഐഎം പൊറത്തിശേരി ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് സൈക്കിള്‍ റാലി സംഘടിപ്പിച്ചു ഡോ. ബിന്റു ടി. കല്യാണ്‍ ഉദ്ഘാടനം ചെയ്തു. സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നേടിയായുള്ള പൊറത്തിശേരി ലോക്കല്‍ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ജീവിത ശൈലി രോഗങ്ങള്‍ക്ക് വ്യായാമമാണ് മരുന്ന് എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍ നിര്‍വഹിച്ചു.
സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം വി.എസ്. സജി അധ്യക്ഷത വഹിച്ചു. എല്‍സി സെക്രട്ടറി ആര്.എല്‍. ജീവന് ലാല്‍, ലോക്കല്‍ കമ്മിറ്റി അംഗം കെ.കെ. ദാസന് എന്നിവര്‍ സംസാരിച്ചു. ആലുങ്ങല്‍ ഉണ്ണികൃഷ്ണന് സ്വാഗതവും കെ.കെ. പുരുഷോത്തമന് നന്ദിയും പറഞ്ഞു. പൊറത്തിശേരി കലാസമിതി പരിസരത്തു നിന്നും രാവിലെ ഏഴു മണിക്ക് ആരംഭിച്ച സൈക്കിള്‍ റാലി വിവിധ പ്രദേശങ്ങളില്‍ ആരോഗ്യ പരിപാലനത്തിന്റെ സന്ദേശമറിയിച്ച് മാപ്രാണം സെന്ററില്‍ സമാപിച്ചു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ തുടങ്ങി