ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം; ലോഗോ പ്രകാശനം നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടനും ജനറല്‍ കണ്‍വീനര്‍ പി. ആന്‍സണ്‍ ഡൊമനിക്കും ചേര്‍ന്ന് ലോഗോ ഏറ്റു വാങ്ങി. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ഷെബിന്‍ ഷോബി നിര്‍മ്മിച്ച ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. കലോത്സവത്തിന്റെ സമാപനവേദിയില്‍ വെച്ച് ആയിരത്തൊന്ന് രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. ചടങ്ങില്‍ ഹൈസ്കൂള്‍ പ്രധാനധ്യാപിക റീജ ജോസ്, സംഘാടകസമിതി കണ്‍വീനര്‍മാരായ ഡോ. എസ്.എന്‍. മഹേഷ് ബാബു, ബൈജു കൂവ്വപ്പറമ്പില്, അജോ ജോണ്‍, സിവിന് വര്‍ഗീസ്, എം.ജെ. ഷാജി, എന്‍.എന്‍. രാമന് എന്നിവര്‍ സംബന്ധിച്ചു.

രാഘവന് പൊഴേക്കടവില്‍ അനുസ്മരണ സമ്മേളനം
ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം നടത്തി
ക്ലീന്‍ തുറവന്‍കാട് പദ്ധതിക്ക് തുടക്കമായി
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ വാര്‍ഷികം ആഘോഷിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും അദാനി സിമന്റും തമ്മില്‍ ധാരണാപത്രം
ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു