മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി
മുരിയാട്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനം മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടന്നു. മുരിയാട് പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.എല്‍. ജോണ്സണ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ശ്രീജിത്ത് പട്ടത്ത്, ഗംഗ ദേവി സുനില്‍, സെക്രട്ടറിമാരായ എം.എന്‍. രമേശ്, വിബിന് വെള്ളയത്ത്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമണ്‍, പഞ്ചായത്ത് അംഗങ്ങളായ സേവിയര്‍ ആളൂക്കാരന്‍, നിത അര്ജുനന്, ട്രഷറര്‍ ജോമി ജോണ്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എബിന് ജോണ്‍ എന്നിവര്‍ സംസാരിച്ചു. ടി.ആര്. ദിനേശ്, ജോസഫ് പറപ്പൂക്കാരന്, വി.ജെ. ക്രിസ്റ്റഫര്‍, സതി പ്രസന്നന്, ഷാരി വീനസ്, യമുനാദേവി ഷിജു, അഞ്ജു സുധീര്‍, ബാലചന്ദ്രന് വടക്കൂട്ട്, വിലാസന് തുമ്പരത്തി, വി.ബി. അമല്‍ജിത് എന്നിവര്‍ നേതൃത്വം നല്കി.

സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി