മാലിന്യമുക്തം ജനകീയ ക്യാമ്പയിന് എടതിരിഞ്ഞിയില്‍ സംഘടിപ്പിച്ചു
പടിയൂര്‍: പടിയൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി എടതിരിഞ്ഞി സെന്ററില്‍ വെച്ച് ജനകീയ ക്യാമ്പയിന് സംഘടിപ്പിച്ചു. ജനകീയ ക്യാമ്പയിനും എടതിരിഞ്ഞി സെന്ററില്‍ സ്ഥാപിച്ച ബോട്ടില്‍ ബൂത്തിന്റേയും ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.എം. പ്രേമവത്സന്‍ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത നവകേരള സൃഷ്ടിക്കായി എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസിഡന്റ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹരിത കര്‍മ്മസേനാംഗങ്ങള്‍ ഫ്ലാഷ്മോബും അവതരിപ്പിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജയശ്രീലാല്‍, ഷാലി ദിലീപന്, ടി.വി. വിബിന്, മെമ്പര്‍മാരായ ബിജോയ് കളരിക്കല്‍ സുനന്ദ ഉണ്ണികൃഷ്ണന്, സെക്രട്ടറി വി.എ. ഷാജന്, ശുചിത്വ മിഷന് ആര്.പി. വേലായുധന്, ഹരിതകര്‍മ്മസേന അംഗം ബിന്ദു സജീവന് എന്നിവര്‍ സംസാരിച്ചു.
അസിസ്റ്റന്റ് എന്‍ജിനീയര്‍ സനൂപ് നന്ദി പറഞ്ഞു. വാര്‍ഡ് മെമ്പര്‍മാരായ ലത സഹദേവന്, ജോയ്സി ആന്റണി, കെ.വി. സുകുമാരന്‍, കൃഷി ഓഫീസര്‍ റുബീന, സിഡിഎസ് ചെയര്‍പേഴ്സണ്‍ യമുന രവീന്ദ്രന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സോണിയ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു