കടുപ്പശേരി ഗവ. യുപി സ്കൂളില്‍ വര്‍ണ കൂടാരം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷാ കേരളം അനുവദിച്ച പത്ത് ലക്ഷം രൂപയുടെ സ്റ്റാര്‍സ് ഫണ്ട് വിനിയോഗിച്ച് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച പ്രീ പ്രൈമറി വര്‍ണ കൂടാരം കുട്ടികള്‍ക്കായി തുറന്നു കൊടുത്തു. പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രധാനാധ്യാപിക സി. ബിന്ദു സ്വാഗതവും സര്‍വ്വശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫിസര്‍ വി.ജെ. ജോളി പദ്ധതി വിശദീകരണവും നടത്തി.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഗാവരോഷ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ. യൂസഫ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഉണ്ണികൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ശശികുമാര്‍ ഇടപ്പുഴ, ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍ മാരായ പി.ജെ. സതീഷ്, ടി.എസ്. സുനിത, ബിബിന്‍ തുടിയത്ത്, ഷീബ നാരായണന്, വിന്‍സന്റ് കാനംകുടം, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് റിസോഴ്സ് സെന്റര്‍ പ്രോഗ്രാം ഓഫീസര്‍ ഗോഡ് വിന് റോഡ്രിഗ്സ്, സീനിയര്‍ അസിസ്റ്റന്റ് പി.പി. സോഫി, പിടിഎ പ്രസിഡന്റ് ഭാഗ്യലക്ഷ്മി, എംപിടിഎ പ്രസിഡന്റ് വിമ്മി സജി, പിടിഎ വൈസ് പ്രസിഡന്റ് ജോണ്‍ കോക്കാട്ട്, സ്കൂള്‍ ലീഡര്‍ ബി. ദര്ശന് ചന്ദ്രദേവ് എന്നിവര്‍ പ്രസംഗിച്ചു. വര്‍ണ്ണ കൂടാര നിര്‍മ്മാണത്തിന്റെ പ്രധാന ശില്പിയായ ടി.ആര്. മണിക്കുട്ടനെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.