കരൂപ്പടന്ന ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം സ്നേഹാരാമം ഒരുക്കി
ഇരിങ്ങാലക്കുട: കരൂപ്പടന്ന ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് കോണത്തുക്കുന്ന് കമ്മ്യൂണിറ്റി ഹാളിന് സമീപത്തായി കാട് പിടിച്ച് മാലിന്യങ്ങള്‍ നിറഞ്ഞ് കിടന്ന സ്ഥലത്ത് സ്നേഹാരാമം ഒരുക്കി. ചെങ്കല്ല് നിറഞ്ഞ ആ പ്രദേശത്തെ നിര്‍മ്മാണ സാമഗ്രികള്‍ അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് കാട് വെട്ടിത്തെളിച്ചാണ് സ്നേഹാരാമം ഒരുക്കിയത്. ഇരുമ്പു പൈപ്പുകള്‍ വെല്‍ഡ് ചെയ്ത് ഫ്രെയിം നിര്‍മ്മിച്ച് അതില്‍ വള്ളികുടിലൊരുക്കി. എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍മാരായ ചാന്ട്രോണ്, അന്‍സിയ ഷിറിന്, പ്രിന്‍സിപ്പല്‍ കെ.എച്ച്. ഹേമ, പ്രോഗ്രാം ഓഫീസര്‍ എന്‍.എം. നജഹ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കിന്‍ഡര്‍ ഗാര്ഡന് ബിരുദ ദാന ദിനം ആഘോഷിച്ചു
സെന്റ് ജോസഫ്സ് കോളജിലെ സസ്യശാസ്ത്ര വിഭാഗം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര വിജ്ഞാന പരിപാടി സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജ് രസതന്ത്ര വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എക്സിബിഷന് നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് വിദേശ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ക്രൈസ്റ്റ് കോളജില്‍ മെറിറ്റ് ഡേ പ്രതിഭകള്‍ക്ക് ആദരം