കെഎസ് പാര്‍ക്കില്‍ ബാലകലോല്‍സവം നവംബര്‍ 12, 13, 14 തീയതികളില്‍
ഇരിങ്ങാലക്കുട: കെഎസ്ഇ ലിമിറ്റഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎസ് പാര്‍ക്ക് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ശിശുദിനത്തോടനുബന്ധിച്ച് ബാലകലോല്‍സവം സംഘടിപ്പിക്കുന്നു. നവംബര്‍ 12, 13 14 തീയതികളിലായി നടക്കുന്ന കലോല്‍സവ മല്‍സരങ്ങളില്‍ 1500 ഓളം കുട്ടികള്‍ പങ്കെടുക്കുമെന്ന് കെഎസ്ഇ എംഡി എം പി ജാക്സന് പത്ര സമ്മേളനത്തില്‍ അറിയിച്ചു. 14 ന് വൈകീട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
ചിത്ര രചന, ഫാന്‍സി ഡ്രസ്സ്, ലളിത ഗാനം, സംഘഗാനം, സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്), നാടോടിനൃത്തം, സംഘനൃത്തം, പ്രസംഗ മത്സരം ,വെസ്റ്റാ ബേബി പ്രിന്‍സ് ആന്റ് പ്രിന്‍സസ്സ് എന്നീ ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടത്തുന്നത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ച് പുതിയ കളിയുപകരണങ്ങളും പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്.കെഎസ്ഇ ജനറല്‍ മാനേജര്‍ എം അനില്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ എം പി അനില്‍കുമാര്‍, ചീഫ് ഫൈനാന്‍സ് ഓഫീസര്‍ ശെന്തില്‍കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി