ജെസിഐ ക്രിക്കറ്റ് ടൂര്‍ണമെന്റ്; ഡൈനാമിക് ഡെയര്‍ ഡേവിള്‍സ് ജേതാക്കള്‍
ജെസിഐ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായ ഡൈനാമിക് ഡെയര്‍ ഡേവിള്സിന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍ ട്രോഫി കൈമാറുന്നു.
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുട നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡോ. ജോണ്‍ തോമസ് രാജ് ക്യാപ്റ്റനായുള്ള ഡൈനാമിക് ഡെയര്‍ ഡെവിള്‍സ് ജേതാക്കളായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ടിനോ തോമസ് ക്യാപ്റ്റനായുള്ള ചാമ്പ്യന്‍ ചലഞ്ചേഴ്സിനെ തോല്‍പ്പിച്ചു. സമാപന സമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍ ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ലിയോ പോള്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ജോജോ മാടവന, സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറര്‍ ഷിജു കണ്ടംകുളത്തി, മുന്‍ പ്രസിഡന്റുമാരായ ഡയസ് കാരാത്രക്കാരന്‍, ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു. ലിന്‍ഡോ തോമസ് മാന്‍ ഓഫ് ദ മാച്ചും, മികച്ച ബാറ്റ്സ് മാനുമായി തെരഞ്ഞെടുക്കപ്പെട്ടു, മികച്ച ബൗളര്‍ക്കുള്ള അവാര്‍ഡ് ജോജോ മാടവനക്ക് ലഭിച്ചു. ജെയിസണ്‍ പാറേക്കാടന്‍ സമ്മാനദാനം നടത്തി.

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി