സെന്റ് ജോസഫ്സ് കോളജില്‍ ഏകദിന വര്‍ക്ഷോപ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച ഏകദിന വര്‍ക്ഷോപ്പില്‍ ഡോ.കെ.സി. രമ്യ ചിത്രന് ക്ലാസ് നയിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം ഏകദിന വര്‍ക്ഷോപ്പ് സംഘടിപ്പിച്ചു. കോളജില്‍ ആരംഭിച്ച ഫിറ്റ് ഫോര്‍ ലൈഫ് എന്ന ആരോഗ്യസംരക്ഷണ പരിപാടിയുടെ ഭാഗമായാണ് വര്‍ക്ഷോപ്പ് നടത്തിയത്. വ്യക്തികളുടെ മാനസികവും വൈകാരികവും മനഃശാസ്ത്രപരവും സാമൂഹികപരവുമായ ആരോഗ്യത്തെ മുന്‍നിര്‍ത്തിയുള്ള വിവിധപരിപാടികള്‍ കോളജില്‍ ഒരുങ്ങുന്നു. വിദ്യാര്‍ഥികളില്‍ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള വഴികള്‍ എന്ന വിഷയത്തില്‍ സൈക്കോളജി വിഭാഗം മേധാവി ഡോ. കെ.സി. രമ്യ ചിത്രന് ക്ലാസ് നയിച്ചു. യോഗയിലൂടെ മാനസിക സമ്മര്‍ദം അകറ്റുന്നതെങ്ങനെയെന്ന് യോഗാ ട്രെയിനര്‍ അനു വര്‍ഗീസ് വിശദീകരിച്ചു. വര്‍ക്ഷോപ്പില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷതവഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. വി.എസ്. സുജിത, ഫിറ്റ് ഫോര്‍ ലൈഫ് ജനറല്‍ കണ്‍വീനര്‍ ഡോ. സ്റ്റാലിന് റാഫേല്‍, ഫിറ്റ് ഫോര്‍ ലൈഫ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തുഷാര ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.