സോഷ്യല്‍ വര്‍ക്ക് റിസര്‍ച്ച് സെന്ററിന് കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ അംഗീകാരം ലഭിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലെ ഗവേഷണ കേന്ദ്രത്തിന് കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ അംഗീക്കാരം ലഭിച്ചു. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ വിഭാഗത്തിലെ സോഷ്യല്‍ വര്‍ക്ക് റിസര്‍ച്ച് സെന്റര്‍ ആണ് ക്രൈസ്റ്റ് കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലേത്. സാമൂഹിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ഗവേഷണ കേന്ദ്രത്തിന് കഴിയുമെന്ന് ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അഭിപ്രായപ്പെട്ടു. ഡോ. കെ.ജി. അജീഷ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഈ നേട്ടത്തിന് പിന്നിലെ കൂട്ടായ പരിശ്രമത്തിന് സ്റ്റാഫ് അംഗങ്ങള്‍ക്കും കോളജ് മാനേജ്മെന്റിനും നന്ദി പറഞ്ഞു.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് എഐസിടിഇയുടെ 34 ലക്ഷം രൂപയുടെ ഗവേഷണ ഫണ്ടിംഗ്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും