ദോഹ ഖത്തറില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്തവരുടെ ഖത്തര്‍ പ്രവാസി കൂട്ടായ്മ സംഗമം നടന്നു
ഇരിങ്ങാലക്കുട: ദോഹ ഖത്തറില്‍ ടാക്സി ഡ്രൈവര്‍മാരായി (1985 മുതല്‍ 2006 വരെ) ജോലി ചെയ്തവരുടെ ഖത്തര്‍ പ്രവാസി കൂട്ടായ്മ സംഗമം ഇരിങ്ങാലക്കുട പ്രിയ ഹാളില്‍ ചേര്‍ന്നു. സംഗമം പ്രസിഡന്റ് അനില്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിന്‍സന്‍ കോമ്പാറക്കാരന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജോജി അക്കര, മോഹനന് ആലങ്ങാട്ട്, ഉണ്ണി, ആന്റു ഒല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി അമ്പതോളം അംഗങ്ങള്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍