ദേശീയ പല്ലാവൂര്‍ താള വാദ്യോത്സവത്തിന്റെ ഭാഗമായി നല്കുന്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
പല്ലാവൂര്‍ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പല്ലാവൂര്‍ താളവാദ്യോത്സവത്തിന്റെ ഭാഗമായി നല്കുന്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
ഇരിങ്ങാലക്കുട: പല്ലാവൂര്‍ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പല്ലാവൂര്‍ താളവാദ്യോത്സവത്തിന്റെ ഭാഗമായി നല്കുന്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. തൃപ്പേക്കുളം പുരസ്കാരം വലംതല പ്രാമാണികന്‍ പിണ്ടിയത്ത് ചന്ദ്രന് നായര്‍ക്കും പല്ലാവൂര്‍ ഗുരുസ്മൃതി പുരസ്കാരം പഞ്ചവാദ്യ പ്രാമാണികന്‍ പരയ്ക്കാട് തങ്കപ്പന് മാരാര്‍ക്കും നര്‍ത്തകി പദ്മിനി രാമചന്ദ്രന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പദ്മജ്യോതി പുരസ്കാരങ്ങള്‍ കലൈമാമണി പ്രിയദര്‍ശിനി ഗോവിന്ദിനും മൃദംഗവിദ്വാന്‍ നെല്ലായ് ഡി. കണ്ണനും സമ്മാനിക്കും.
ഗുരുദക്ഷിണ പുരസ്കാരങ്ങള്‍ ഇടയ്ക്കവിദ്വാന്‍ കുഴൂര്‍ വിജയന് മാരാര്‍, തിമില കലാകാരന് കാവശേരി കുട്ടികൃഷ്ണ പിഷാരടി എന്നിവര്‍ക്കും സമ്മാനിക്കുമെന്ന് ഭാരവാഹികളായ കലാനിലയം ഉദയന്‍ നമ്പൂതിരി, കണ്ണമ്പിള്ളി ഗോപകുമാര്‍, അജയ്മേനോന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തൃപ്പേക്കുളം പല്ലാവൂര്‍ പുരസ്കാരങ്ങള്‍ 30,000 രൂപയും ഗുരുദക്ഷിണ പുരസ്കാരങ്ങള്‍ 10,000 രൂപയുമാണ്.

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍
വാഹനാപകടത്തില്‍ ബാങ്ക് ജീവനക്കാരനായ യുവാവിനു ദാരുണാന്ത്യം