മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുന:സ്ഥാപിക്കും വരെ സമരം തുടരും സി.എല്‍.സി.
മുനമ്പം ജനതയുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്ക് നല്കുന്ന ഒരു ലക്ഷം പേര് ഒപ്പിട്ട ഭീമഹര്‍ജിയുടെ ആദ്യ ഘട്ടം പൂര്‍ത്തീകരിച്ച് നല്‍കുന്നതിന്റെ ഉദ്ഘാടനം ചെറായി പോസ്റ്റ് ഓഫീസില്‍ വച്ച് സംസ്ഥാന പ്രസിഡന്റ് സാജു തോമസ്, മുനമ്പം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ.ആന്റണി സേവ്യര്‍ തറയില്‍ എന്നിവര്‍ ചേര്‍ന്ന് പോസ്റ്റ് മാസ്റ്റര്‍ക്ക് ഒപ്പുകള്‍ അടങ്ങിയ കവര്‍ കൈമാറുന്നു
കൊച്ചി: മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുന:സ്ഥാപിക്കും വരെ സമരം തുടരുമെന്ന് സി.എല്‍.സി. സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. കുടിയിറക്കല്‍ ഭീഷണിനേരിടുന്ന മുനമ്പം ജനതയുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്ക് നല്കുന്ന ഒരു ലക്ഷം പേര് ഒപ്പിട്ട ഭീമഹര്‍ജിയുടെ ആദ്യ ഘട്ടം പൂര്‍ത്തീകരിച്ച് നല്‍കുന്നതിന്റെ ഉദ്ഘാടനം നടത്തി. ആദ്യ ഘട്ടമായി ഭീമ ഹര്‍ജിയില്‍ 25000 പേരുടെ ഒപ്പുകളടങ്ങിയ കവര്‍ ചെറായി പോസ്റ്റ് ഓഫീസില്‍ നിന്നും സ്പീഡ് പോസ്റ്റ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് സാജു തോമസ്, മുനമ്പം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ എന്നിവര്‍ ചേര്‍ന്ന് പോസ്റ്റ് മാസ്റ്റര്‍ക്ക് ഒപ്പുകള്‍ അടങ്ങിയ കവര്‍ കൈമാറി. മോഡറേറ്റര്‍ സിസ്റ്റര്‍ എല്‍സി ചെമ്മായത്ത്, ദേശീയ കൗണ്‍സില്‍ അംഗം ഷീല ജോയി., സംസ്ഥാന സെക്രട്ടറി ഷോബി. കെ. പോള്‍, ജോസി കോണത്ത്, ജെസ്മോന് തോമസ്, ജോഷി സ്രാബിക്കല്, സാജു പുത്തന്‍വീട്ടില്‍ എന്നിവര്‍ സംസാരിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു