പിടികിട്ടാപ്പുള്ളി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
ഇരിങ്ങാലക്കുട: പിടികിട്ടാപ്പുള്ളി 26 വര്‍ഷത്തിന് ശേഷം പിടിയില്‍. എടക്കുളം കണിച്ചായി വീട്ടില്‍ പിയൂസ് (58) ആണ് പിടിയിലായത്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ 1998 ല്‍ പൂമംഗലം മണക്കോടന്‍ വീട്ടില്‍ രാജേഷ് എന്നയാളെ മാരകയുധമായ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതിണ്. അന്ന് ഒളിവില്‍ പോയ ഇയാള്‍ ഇത്രയും നാള് പല സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഇയാളെ കുറിച്ച് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇപ്പോള്‍ ഓര്‍മ്മ പോലുമില്ല. കിട്ടിയ ചെറിയ സൂചനകള്‍ വഴി പലവിധ മാര്‍ഗങ്ങളിലൂടെ പോലീസിന്റെ പഴയ കാല അന്വേഷണ മാര്‍ഗങ്ങള്‍ സ്വീകരിച്ചും പല സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് അവസാനം മുംബൈ വടേല ഈസ്റ്റ് എന്ന സ്ഥലത്ത് ഒളിവില്‍ താമസിച്ചിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ റിമാന്‍ഡ് ചെയ്തു. കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ ഇ.ആര് ബൈജുവിന്റെ നേതൃത്വത്തില്‍ എഎസ്ഐ അസീസ്, സിവില്‍ പോലീസ് ഓഫീസര്‍ ജിതേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കുട്ടികള്‍ക്കുളള നീന്തല്‍ പരിശീലനം പദ്ധതി ഉദ്ഘാടനം ചെയ്തു
എടതിരിഞ്ഞി എച്ച്ഡിപി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന്
വെള്ളാനി എഎല്‍പി എസില്‍ 20 ലക്ഷം രൂപയുടെ പാചകപ്പുര മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി
ഫെസ്റ്റ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടു; മുനിസിപ്പല്‍ മൈതാനം പൂര്‍വ സ്ഥിതിയിലാക്കിയില്ല പ്രതിഷേധവുമായി എല്‍ഡിഎഫും ബിജെപിയും
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിത മേഖലയാക്കും: വികസന സെമിനാര്‍