സംസ്ഥാന ചെസ് ഇന്‍ സ്കൂള്‍ മത്സരങ്ങള്‍ സെന്റ് ജോസഫ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: സംസ്ഥാന ചെസ് ഇന്‍ സ്കൂള്‍ മത്സരങ്ങള്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് പോള്‍ വളപ്പില ഒമ്പത് വയസിന് താഴെയുള്ള ദേശീയ ചാമ്പ്യന്‍ ഡി.വി. വിജയേഷുമായി കരു നീക്കിക്കൊണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജു ജോസ് കൂനന്‍ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി മുഖ്യാതിഥിയായിരുന്നു.
ചെസ് അസോസിയേഷന് സെക്രട്ടറി പീറ്റര്‍ ജോസഫ്, ചാമ്പ്യന്‍ഷിപ്പ് കോ ഓര്‍ഡിനേറ്റര്‍ പോള്‍ തോമസ് മാവേലി, ജോണ്‍ നിതിന്‍ തോമസ്, ഡോ. ഡേയിന്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 557 കളിക്കാര്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് നാളെ സമാപിക്കും. ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനുവരിയില്‍ നടക്കുന്ന ദേശീയ ചെസ് ഇന്‍ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കും.

തിരുവോണം വരെ മഴ; പുലിക്കളിക്ക് വെയിലിന്റെ വരവേല്‍പ്പ്!
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
സേവന് മിത്ര് പുരസ്കാരങ്ങള്‍ സിസ്റ്റര്‍ ബിന്‍സിക്കും ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബിക്കും
ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു