വയലാര്‍ പുരസ്കാര ജേതാവ് അശോകന് ചരുവിലിനെ കാട്ടൂര്‍ കലാസദനം അനുമോദിച്ചു

കാട്ടൂര്‍: വയലാര്‍ പുരസ്കാര ജേതാവ് അശോകന് ചരുവിലിനെ കാട്ടൂര്‍ കലാസദനം അനുമോദിച്ചു. കാട്ടൂര്‍ ടി.കെ. ബാലന് ഹാളില്‍ സംഘടിപ്പിച്ച അനുമോദനസദസ് പ്രഫ. കെ.യു. അരുണന് ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇബ്രാഹിം (സിംപ്സണ് ഇബ്റു), സി.എഫ്. റോയ്, ദയ വൈറ്റ് കാസില്‍, കെ.ദിനേശ് രാജ, സജന ഷാജഹാന്, രതി കല്ലട, പി.കെ. ജോര്‍ജ്, ജോസ് മഞ്ഞില, കെ.എന്‍. സുരേഷ് കുമാര്‍, ഭാനുമതി ബാലന് എന്നിവര്‍ സംസാരിച്ചു. അശോകന് ചരുവില്‍ മറുപടി പ്രസംഗം നടത്തി.