കോവിഡ് ചികിത്സയില്‍ ആയിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥന് മരിച്ചു
ഇരിങ്ങാലക്കുട: കോവിഡിനെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥന് മരിച്ചു. മാപ്രാണം വാതില്‍മാടം കോളനിയില്‍ വെട്ടിയാട്ടില്‍ വീട്ടില്‍ പരേതനായ രാമന്റെ മകന് അനില്‍കുമാര്‍ (52) ആണ് മരിച്ചത്. കെഎസ്ഇബി പറപ്പൂക്കര ഡിവിഷനില്‍ ഓവര്‍സീയര്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്ത് ദിവസമായി മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ ആയിരുന്നു. രണ്ട് ദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും ശനിയാഴ്ച ആരോഗ്യനില വഷളാവുകയും വൈകീട്ട് മരണം സംഭവിക്കുകയുമായിരുന്നു. അനില്‍കുമാര്‍ കുറച്ച് നാളുകളായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. വള്ളിയമ്മ അമ്മയും വിജീഷ ഭാര്യയുമാണ്. മക്കള്‍-നയന, മിഥില. സംസ്കാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുക്തിസ്ഥാനില്‍ നടത്തി.