സൗജന്യ ഡയാലിസിസ് കിറ്റ് പദ്ധതി തുക കൈമാറി
കരൂപ്പടന്ന വാഗസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റ ജീവ കാരുണ്യ പ്രവര്‍ത്തനമായ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യമായി ആയിരം ഡയാലിസിസ് നല്കുന്ന പദ്ധതിയിലേക്ക് മസ്ക്കറ്റ് ഗള്‍ഫ് സ്റ്റാര്‍ ഗ്ലോബല്‍ എല്‍എല്‍സി എം.ഡി. കുട്ടന് അപ്പാട്ട് തുക കൈമാറുന്നു.
കരൂപ്പടന്ന: കരൂപ്പടന്ന വാഗസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റ ജീവ കാരുണ്യ പ്രവര്‍ത്തനമായ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യമായി ആയിരം ഡയാലിസിസ് നല്കുന്ന പദ്ധതിയിലേക്ക് മസ്ക്കറ്റ് ഗള്‍ഫ് സ്റ്റാര്‍ ഗ്ലോബല്‍ എല്‍എല്‍സി എം.ഡി. കുട്ടന് അപ്പാട്ട് രൂപ കൈമാറി. ക്ലബ് പ്രസിഡന്റ് വി.ഐ. അഷ്റഫ് അധ്യക്ഷത വഹിച്ചു. നായി. പദ്ധതി സംഘാടക സമിതി ചെയര്മാന് അയൂബ് കരൂപ്പടന്ന, രക്ഷാധികാരി ഫസല്‍ പുത്തന്‍കാട്ടില്‍. മനോജ് അന്നിക്കര, ഫഹദ്, നൂറുദ്ധീന്‍, അബൂബക്കര്‍, അനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. അപേക്ഷ വഴി ലഭിക്കുന്ന നിര്‍ദ്ധനരായ രോഗികള്‍ക്ക് 1500 രൂപയുടെ അഞ്ച് കിറ്റുകള്‍ നല്കുന്ന പദ്ധതിയാണ്. രണ്ടു വര്‍ഷം കൊണ്ട് 1000 കിറ്റുകള്‍ നല്‍കാനാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

റവ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് സമ്മാനിച്ചു
ഇരിങ്ങാലക്കുടയില്‍ തൃശൂര്‍ റൂറല്‍ പോലീസ് ഹെഡ് ക്വാട്ടേഴ്സ് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി
കോടതിയാല്‍ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി
ക്രൈസ്റ്റ് കോളജില്‍ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു
കാലപഴക്കം; കോടതിയുടെ പ്രവര്‍ത്തനം അടിയന്തരമായി മറ്റുന്നതിനായി കളക്ടറുടെ ഇടപെടല്‍
കുടിവെള്ള ക്ഷാമം രൂക്ഷം: വീടുകളിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി