പൂമംഗലം പഞ്ചായത്ത് നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്ക് കട്ടില് വിതരണം എന്ന പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി
പൂമംഗലം: പഞ്ചായത്ത് നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്ക് കട്ടില് വിതരണം എന്ന പദ്ധതിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രിസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു. ക്ഷേമക്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഹൃദ്യ അജീഷ്, വാര്‍ഡ് മെമ്പര്‍മാരായ കെ.എന്‍. ജയരാജ്, സന്ധ്യ വിജയന്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജിനി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.