അവധികാല ഉല്ലാസ യാത്രകളുമായി ഇരിങ്ങാലക്കുടയില്‍ നിന്നും കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട: ബസിന്റെയും ജീവനക്കാരുടെയും കുറവുമൂലം നിര്‍ത്തിയ കെഎസ്ആര്‍ടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററില്‍നിന്നുള്ള അവധിക്കാല ഉല്ലാസയാത്രകള്‍ വീണ്ടും തുടങ്ങുന്നു. രണ്ടു ദിവസത്തെ വയനാട് യാത്രയടക്കം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നിരവധി യാത്രകളാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് പൊതു അവധിദിവസങ്ങളിലാണ് ഉല്ലാസയാത്രകള്‍.
തിരുവൈരാണിക്കുളം ഒരാള്‍ക്ക് 350 രൂപയും നെല്ലിയാമ്പതിക്ക് 660 രൂപ, സൈന്റ് വാലി 1720 രൂപ, ഗവി 2350 രൂപ, മാമലകണ്ടം മൂന്നാര്‍ ജംഗിള്‍ സഫാരി 1020 രൂപ, മലക്കപ്പാറ 570 രൂപ, മാംഗോമെഡോസ് 1610 രൂപ, മറയൂര്‍, കാന്തല്ലൂര്‍ 1410 രൂപ, വയനാട് രണ്ടുദിവസത്തെ യാത്രക്ക് 3340 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. വയനാട് പാക്കേജില്‍ രാത്രിയില്‍ സ്റ്റേ സൗകര്യം, ഭക്ഷണം എന്നിവയടക്കമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോര്‍ മെട്രി സംവിധാനം അല്ലെങ്കില്‍ ബസ്സിലുള്ള സ്റ്റേ എന്നിവയാണ് നല്‍കുന്നത്. ഹോട്ടല്‍ വേണ്ടവര്‍ സ്വന്തം ചെലവില്‍ റൂമെടുക്കേണ്ടിവരും.
ഫെബ്രുവരി അഞ്ചിന് മാംഗോമെഡോസ് ലേക്കും 23ന് പുലര്‍ച്ചെ 3.30ന് സൈലന്റ്വാലി, 25 പുലര്‍ച്ചെ രണ്ടിന് ഗവി, ഫെബ്രുവരി ഒന്ന്, എട്ട്, 15, 28 തീയതികളില്‍ രാവിലെ 5.30ന് മാമലക്കണ്ടം മൂന്നാര്‍ ജംഗിള്‍ സഫാരി, ഒന്‍പതിനും 23നും രാവിലെ 6.30ന് മലക്കപ്പാറ, രണ്ടിനും 16നും രാവിലെ 6.30ന് നെല്ലിയാമ്പതി, 16ന് രാവിലെ അഞ്ചിന് മാംഗോമെഡോസ്, 26ന് രാവിലെ അഞ്ചിന് മറയൂര്‍ കാന്തല്ലൂര്‍, 22ന് പുലര്‍ച്ചെ രണ്ടിന് ഗവി എന്നിങ്ങനെയാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. അഞ്ചുവയസിനു മുകളിലുള്ള എല്ലാവര്ക്കും ഫുള്‍ ടിക്കറ്റ് വേണം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 0480 2823990, 9633979681.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം