ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി

ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വാര്‍ഷികാഘോഷം തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വാര്‍ഷികാഘോഷവും യാത്രയയപ്പു സമ്മേളനവും തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍ പേഴ്സണ്‍ മേരിക്കുട്ടി ജോയി അധ്യക്ഷത വഹിച്ചു. തൃശൂര്‍ സബ്ബ് കളക്ടര്‍ അഖില്‍ വി. മേനോന് മുഖ്യാതിഥിയായിരുന്നു. നഗരസഭാ കൗണ്‍സിലര്‍ സ്മിതാകൃഷ്ണകുമാര്, പിടിഎ പ്രസിഡന്റ് പി. വിജയന്, മാനേജര്‍ രുക്മണി രാമചന്ദ്രന്, മാനേജ്മെന്റ് പ്രതിനിധി വിപിആര്‍ മേനോന്, എംപിടിഎ പ്രസിഡന്റ് സരിതാ രമേഷ്, ഒഎസ്എ പ്രസിഡന്റ് അഡ്വ. കെ.ജി. അജയ് കുമാര്‍, വി. സുനീതി, എ. നരേന്ദ്രന്, കെ. ജയലക്ഷ്മി, കെ.പി. സീന, ഒ.എസ്. ശ്രീജിത്ത്, എന്‍.എ. ലേഖ, കെ.വി. സുശീല്‍, സാലി സഖറിയ, എം.കെ. സഞ്ജയ്കുമാര്‍, എം.എം. മാളവിക, ആര്.എല്‍. നിരഞ്ജന് എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ ഹെഡ്മാസ്റ്റര് വി.എ. ഹരിദാസ്, പി.എന്‍. ജ്യോതി, പി. ഉഷ, കെ. അജിത, വി. ടെസി കുര്യന്, കെ. ബീന എന്നിവര്‍ മറുപടി പ്രസംഗം നടത്തി.