കിണറ്റില്‍ വീണ പശുകിടാവിനെ അഗ്നിശമന സേന രക്ഷിച്ചു
ഊരകം പൊഴോലിപറമ്പില്‍ ലിബിന് ജോസിന്റെ കിണറില്‍ വീണ പശുക്കുട്ടിയെ അഗ്നിശമന സേനയെത്തി രക്ഷിക്കുന്നു.
ഊരകം: വീട്ടുപറമ്പിലെ കിണറില്‍ വീണ പശുക്കുട്ടിയെ അഗ്നിശമന സേനയെത്തി രക്ഷിച്ചു. ഇന്നലെ ഉച്ചത്തിരിഞ്ഞ് 3.30 നാണ് സംഭവം പൊഴോലിപറമ്പില്‍ ലിബിന് ജോസിന്റെ വെച്ചൂര്‍ ഇനത്തില്‍പെട്ട ഒരു മാസം പ്രായമുള്ള പശുക്കിടാവാണ് കിണറ്റില്‍ വീണത്. ഇരിങ്ങാലക്കുടയില്‍ നിന്നെത്തിയ അഗ്നിശമന സേനയെത്തി കിണറ്റിലിറങ്ങി പശുക്കിടാവിനെ പുറത്തേക്കെടുക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ഓഫിസര്‍ എം.എസ്. നിഷാദ്, ഓഫീസര്‍മാരായ മഹേഷ്, എം.എച്ച്. അനീഷ്, ശ്രീജിത്ത്, ദിലീപ്, ജയ്ജോ, ലൈജു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി