ദുരാചാരങ്ങള്‍ തകര്‍ക്കപ്പെടണം പി.എ. അജയഘോഷ്
കെപിഎംഎസ് ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് ഉദ്ഘാടനം ചെയ്യുന്നു.
കല്ലേറ്റുംക്കര: ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളന വേദിയില്‍ സച്ചിതാനന്ദ സ്വാമികള്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ആധുനിക കേരളം ഏറ്റെടുക്കണമെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് പറഞ്ഞു. കെപിഎംഎസ് ജില്ലാ നേതൃയോഗം ആളൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു യോനിയൊരാകാരമൊരു ഭേധവുമില്ലതില് മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ ദര്‍ശനം ലോകത്തിനുതന്നെ വെളിച്ചമാണ്.
സമത്വവും സാഹോദര്യവും പുലര്‍ത്തുന്നതിന് ഗുരു തന്നെ മുന്നോട്ടുവച്ച ദര്‍ശനങ്ങളുടെ തുടര്‍ച്ചയാണ് സച്ചിതാനന്ദ സ്വാമികളിലൂടെ ഉയര്‍ന്നുവന്നിരിക്കുന്നതെന്നും ദുരാചാരങ്ങള്‍ തകര്‍ക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടക പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം നല്കിയ മുരിയാട് യൂണിയന് സെക്രട്ടറി പി.കെ. കുട്ടനെയും കെപിഎംഎസ് മീഡിയയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടി.കെ. സുധീഷിനെയും പൊന്നാട അണിയിച്ച് സ്വീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. നേതാക്കളായ ശാന്ത ഗോപാലന്, ശശി കൊരട്ടി, ടി.കെ. സുബ്രന്, കെ.പി. ശോഭന, ഷാജു ഏത്താപ്പിള്ളി, ടി.കെ. സുധീഷ് എന്നിവര്‍ സംസാരിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു