കണ്ണിക്കര പ്രവാസി അസോസിയേഷന് 11,000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
കണ്ണിക്കര പ്രവാസി അസോസിയേഷനും കേരള ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ്ും സംയുക്തമായി ആളൂര്‍ പഞ്ചായത്തിലുള്ള താഴെക്കാട് കാരക്കാട്ട് ചിറയില്‍ പതിനൊന്നായിരം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങ് ആളൂര്‍ പഞ്ചായത്ത് അംഗം ഷൈനി വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.
താഴെക്കാട്: ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കണ്ണിക്കര പ്രവാസി അസോസിയേഷനും കേരള ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി ആളൂര്‍ പഞ്ചായത്തിലുള്ള താഴെക്കാട് കാരക്കാട്ട് ചിറയില്‍ പതിനൊന്നായിരം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ആളൂര്‍ പഞ്ചായത്ത് അംഗം ഷൈനി വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. കണ്ണിക്കര പ്രവാസി അസോസിയേഷന് പ്രസിഡന്റ് പ്രജിത്ത് നടുവത്ര അധ്യക്ഷത വഹിച്ചു. കേരള ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ എം.എം. ജിബിന, അസോസിയേഷന് സെക്രട്ടറി ദിലീഷ് കുന്നിന്മേല്, നീരജ ബാബു, വര്‍ഗീസ് കണ്ണമ്പിള്ളി, റാഫി ഫ്രാന്‍സിസ്, ജോയി കളവത്ത്, ജസ്റ്റിന് കളവത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി