ഇരിങ്ങാലക്കുട നഗരസഭയില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു
ഇരിങ്ങാലക്കുട നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. പൊതുജങ്ങള്‍ക്ക് ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകള്‍ അലക്ഷ്യമായി വലിച്ചെറിയാതെ ഈ ബോട്ടില്‍ കളക്ഷന്‍ ബിനില്‍ നിക്ഷേപിക്കാം. നഗരത്തിലെ പ്രധാന 25 ഇടങ്ങളില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിക്കും. മാലിന്യ സംസ്കരണ രംഗത്ത് പുത്തന്‍ ചുവടു വയ്ക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ ഒപ്പം കെഎല്‍എഫ് പ്രൈവറ്റ് ലിമിറ്റഡ്, കെപിഎല്‍ എന്നിവര്‍ രണ്ട് ബോട്ടില്‍ ബൂത്ത് വീതവും ചെമ്പകശേരി ഗ്രൂപ്പ് ഒരു ബോട്ടില്‍ ബൂത്തും സംഭാവന ചെയ്തു. പൊതുസ്ഥലങ്ങളായ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, ജംഗ്ഷനുകള്‍, മുനിസിപ്പല്‍ പാര്‍ക്ക്, കൂടല്‍മാണിക്യം ക്ഷേത്രം എന്നിവിടങ്ങളില്‍ ബിന്നുകള്‍ സ്ഥാപിക്കും.

തൊഴിലിനും വികസനത്തിനും മുൻഗണന; തോമസ് ഉണ്ണിയാടൻ (നിയുക്ത എംഎൽഎ, ഇരിങ്ങാലക്കുട)
മാതൃദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജവഹര്‍ ബാല വിഹാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിയുക്ത എം എല്‍ എ അഡ്വ. തോമസ് ഉണ്ണിയാടന് അമ്മമാരെ ആദരിക്കുന്നു
തളിയക്കോണം സ്റ്റേഡിയത്തിലെ മണ്ണ് ഒലിച്ചിറങ്ങി ചെളിയിലായ വീടുകള്‍ അഡ്വ. തോമസ് ഉണ്ണിയാടന് സന്ദര്‍ശിച്ചു
കപിലാ വേണുവിന്റെ പാര്‍വതീവിരഹം അഭിനയം ഇറ്റലിയില്‍
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കടുപ്പശ്ശേരി സ്വദേശിയില്‍ നിന്ന് 5,28,000 രൂപയും, കല്ലേറ്റുംകര സ്വദേശിയില്‍ നിന്ന് 11,80,933 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയെ പിടികൂടി
നാലുവര്‍ഷമായി രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട 65 വയസുകാരിക്ക് കാഴ്ച തിരികെ കിട്ടി