ഇരിങ്ങാലക്കുടയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷം

ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ദേശീയപതാക ഉയര്‍ത്തുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ഡിഒ ഡോ. എം.സി. റെജില്‍ ദേശീയപതാക ഉയര്‍ത്തി. മുകുന്ദപുരം തഹസില്‍ദാര്‍ സിമീഷ് സാഹു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ നഗരസഭ മൈതാനിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ദേശീയപതാക ഉയര്‍ത്തി. വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നീഡ്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന റിപ്പബ്ലിക് ദിനാചരണത്തില്‍ നീഡ്സ് പ്രസിഡന്റ് അഡ്വ. തോമസ് ഉണ്ണിയാടന് ദേശീയ പതാക ഉയര്‍ത്തി. നീഡ്സ് ഭാരവാഹികളായ ഗുലാം മുഹമ്മദ് , പ്രഫ. ആര്.ജയറാം, ഡോ. എസ്. ശ്രീകുമാര്‍, കെ.പി. ദേവദാസ്, ആശാലത, എന്‍.സി. വാസു എന്നിവര്‍ സംസാരിച്ചു.
