കല്‍പ്പണിയുടെ മറവില്‍ ബ്രൗണ്‍ഷുഗര്‍ വില്പന: വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍
ഇരിങ്ങാലക്കുട: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ബ്രൗണ്‍ഷുഗര്‍ വില്പനക്കായി എത്തിയ വെസ്റ്റ് ബംഗാള്‍ സ്വദേശി 3.430 ഗ്രാം ബ്രൗണ്‍ ഷുഗറുമായി പിടിയില്‍. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ആളൂര്‍ പോലീസുംചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ആളൂര്‍ പെട്രോള്‍പമ്പ് പരിസരത്തുനിന്നു വില്‍പ്പനയ്ക്കായി കാത്തുനില്‍ക്കവെ 3.43 ഗ്രാം ബ്രൗണ്‍ ഷുഗറുമായി കൊല്‍ക്കത്ത മൂര്‍ഷിദബാദ് സ്വദേശി എസ്.കെ. സൂദ്രൂള്‍(33) ആണ് പിടിയിലായത്. വെസ്റ്റ് ബംഗാളില്‍നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ചത്.
ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉള്‍പ്പെട്ട ലഹരിസംഘത്തെ കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കല്‍പ്പണി തൊഴിലാളിയായ ഇയാള്‍ അമിതമായി സമ്പാദിക്കാം എന്ന ഉദ്ദേശത്തോടെയാണ് ലഹരി വില്പന ആരംഭിച്ചത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആളൂര്‍ എസ്എച്ച്ഒ കെ.എം. ബീനിഷ്, എസ്ഐമാരായ പി.എ. സൂബിന്ദ്, സിദ്ദിക്ക്, ജയകൃഷ്ണന്, ടി.ആര്. ഷൈന്‍, എഎസ്ഐ സൂരജ്, എസ്സിപിഒ മാരായ സോണി, ഷിന്റോ, ഉമേഷ്, സിപിഒ ജിബിന്‍, ഹരികൃഷ്ണന്, ആഷിക് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ജനമനസുകളില്‍ ആവേശ തിരയിളക്കി ജോസഫ് ചാക്കോയുടെ റോഡ് ഷോ
നഗരസഭ ചന്തക്കുന്ന് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോബി കാളിയങ്കരയുടെ നാലാം ഘട്ട പര്യാടനം
ഠാണ- ചന്തക്കുന്ന് റോഡ് വികസനം; ഇടറോഡുകള്‍ ടാറിട്ടു
ഇന്റര്‍ഹൗസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി
അഖില കേരള സ്പെഷ്യല്‍ സ്കൂള്‍ ഫുട്ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍
കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ഥാടനം