എടക്കുളം സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
എടക്കുളം: സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. ഫാ. ജോര്‍ജ് പാലമറ്റം തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ഇന്ന് രാവിലെ 6.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവെക്കല്‍, ഉച്ചകഴിഞ്ഞ് മൂന്നിന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി 9.30ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് സമാപനപ്രാര്‍ഥന. തിരുനാള്‍ദിനമായ നാളെ രാവിലെ 6.30ന് ദിവ്യബലി.
10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പില്‍ കാര്‍മികത്വം വഹിക്കും. ഫാ. ആന്റു ആലപ്പാടന്‍ സന്ദേശം നല്‍കും. വൈകീട്ട് 4.30ന് തിരുനാള്‍ പ്രദക്ഷിണം ദേവാലയത്തില്‍ നിന്ന് ആദ്യം വടക്കെ കപ്പേളയിലേക്കും തുടര്‍ന്ന് തെക്കേ കപ്പേളയിലേക്കും പോയി രാത്രി ഏഴിന് പള്ളിയില്‍ സമാപിക്കും. മൂന്നിന് രാവിലെ 6.30ന് ഇടവകയില്‍നിന്നും മരിച്ചുപോയവര്‍ക്കുവേണ്ടി ദിവ്യബലി, സെമിത്തേരിയില്‍ ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോണ്സണ് മാനാടന്‍, കൈക്കാരന്മാരായ യു.കെ. തോമസ്, എ.വി. ജെയ്സന്, ജനറല്‍ കണ്‍വീനര്‍ യു.ഒ. ജോണ്സണ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.