ആനന്ദപുരത്ത് സൗജന്യ പ്രഷര്‍ ഷുഗര്‍ പരിശോധന ആരംഭിച്ചു
ആനന്ദപുരം റൂറല്‍ സൊസൈറ്റി ഇരിങ്ങാലക്കുട ഐസിഎല്‍ മെഡിലാബുമായി സഹകരിച്ച് നടത്തുന്ന സൗജന്യ പ്രഷര്‍ ഷുഗര്‍ പരിശോധന ക്യാമ്പ് ഐബിഎം സൊസൈറ്റി പ്രസിഡന്റ് ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്യുന്നു.
ആനന്ദപുരം: റൂറല്‍ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സൗജന്യ പ്രഷര്ഷുഗര് പരിശോധന ക്യാമ്പ് ഐബിഎം സൊസൈറ്റി പ്രസിഡന്റ് ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. റൂറല്‍ സൊസൈറ്റി പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, റൂറല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് പി.സി. ഭരതന്, ഡയറക്ടര്‍ ശാരിക രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട ഐസിഎല്‍ മെഡിലാബുമായി സഹകരിച്ച് നടത്തുന്ന പരിശോധന ക്യാമ്പ് എല്ലാ മാസങ്ങളിലും രണ്ടാം ശനിയാഴ്ചകളില്‍ രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെ ആനന്ദപുരം ഐസിഎല്‍ ലാബില്‍ നടക്കും.

അന്ധത പ്രതിരോധ വാരം നടത്തി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസും സ്തന ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ഫസ്റ്റ് സ്മൈല്‍- സോഫ്റ്റ് ടച്ച് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
ആനന്ദപുരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന പുതിയ ഒപി ബ്ലോക്കിനുള്ള വെയിറ്റിംഗ് ഏരിയയുടെ നിര്‍മ്മാണോദ്ഘാടനം നടത്തി
സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പും അവബോധ ക്ലാസും നടത്തി