ഇരിങ്ങാലക്കുട രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു

ഓശാന തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വിശ്വാസികള്‍ക്ക് കുരുത്തോല നല്കുന്നു.
ഇരിങ്ങാലക്കുട: രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു. ഓശാന തിരുനാള്‍ ദിനമായ ഇന്നലെ സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ ആറുമണിക്ക് നിത്യാരാധന കേന്ദ്രത്തില്‍ നിന്നും വിശ്വാസികള്‍ കൈകളില്‍ കുരുത്തോലയുമായി ആരംഭിച്ച പ്രദക്ഷിണം കത്തീഡ്രലില്‍ സമാപിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ബിഷപ് സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, നിതക്യാരാധന കേന്ദ്രം വൈസ് റെക്ടര്‍ ഫാ. സീമോന്‍ കാഞ്ഞിത്തറ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ക്രിസ്തുവിന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ദൃശ്യവിസ്മയത്തിന്റെ അകമ്പടിയോടെ നടന്ന ഓശാന പ്രദക്ഷിണം തികച്ചും വേറിട്ട അനുഭവമായി മാറുകയായിരുന്നു. സിഎല്‍സി യുവജനങ്ങളുടെ നേതൃത്വത്തിലാണ് ദൃശ്യാവിഷ്കാരം ഒരുക്കിയത്.
