സെന്റ് ജോസഫ്സ് കോളജില്‍ നാലു വര്‍ഷ ബിരുദ പഠനത്തിന്റെയും ബിരുദാനന്തര പഠനത്തിന്റെയും ഉദ്ഘാടനം

സെന്റ് ജോസഫ്സ് കോളജില്‍ നാലു വര്‍ഷ ബിരുദ പഠനത്തിന്റെയും ബിരുദാനന്തര പഠനത്തിന്റെയും ഉദ്ഘാടനം കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് നിർവഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ നാലു വര്‍ഷ ബിരുദ പഠനത്തിന്റെയും ബിരുദാനന്തര പഠനത്തിന്റെയുംഉദ്ഘാടനം നോവ ഇനിഷ്യോ – എന്ന പേരില്‍ സംഘടിപ്പിച്ചു. കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, റൂസ കോ ഓര്‍ഡിനേറ്റര്‍ ഡോ. എ.എല്‍. മനോജ്, ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു, റെയ്ച്ചല്‍ റോസ് തുടങ്ങിയവര്‍ സംസാരിച്ചു.