സ്നേഹവും കരുതലുമുള്ളവരാണ് സ്ത്രീകള്‍- ജയരാജ് വാര്യര്‍
മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിലെ വനിതാ സംഗമം സിനിമാതാരം ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സ്നേഹവും കരുതലുമുള്ളവരാണ് സ്ത്രീകളെന്ന് സിനിമാതാരം ജയരാജ് വാര്യര്‍ പറഞ്ഞു. മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിലെ വനിതാ സംഗമം ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ പ്രഫ. കുസുമം ജോസഫ് മുഖ്യാതിഥിയായിരുന്നു.
മുനിസിപ്പല്‍ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്. വിജയ, കൗണ്‍സിലര്‍മാരായ നസീമ കുഞ്ഞുമോന്, മിനി സണ്ണി നെടുമ്പാക്കാരന്‍, സ്മിത കൃഷ്ണകുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ പി.കെ. പുഷ്പാവതി, ഷൈലജ ബാലന്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബീന, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി, മുനിസിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക്, കോ- ഓര്‍ഡിനേറ്റര്‍ പി.ആര്. സ്റ്റാന്‍ലി എന്നിവര്‍ സംസാരിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്