വിദ്യാഭ്യാസം എന്നത് കേവലം ബിരുദങ്ങളോ സര്‍ട്ടിഫിക്കറ്റുകളോ നേടലല്ല, ജീവിതനൈപുണ്യം നേടുന്നതിനായുള്ള ചവിട്ടുപടികളാണ്- ബി. കൃഷ്ണകുമാര്‍ ഐപിഎസ്

ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേഡറ്റ് മീറ്റ് തൃശൂര്‍ ജില്ലാ റൂറല്‍ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വിദ്യാഭ്യാസം എന്നത് കേവലം ബിരുദങ്ങളോ സര്‍ട്ടിഫിക്കറ്റുകളോ നേടലല്ല ജീവിതനൈപുണ്യം നേടുന്നതിനായുള്ള ചവിട്ടുപടികളാണെന്ന് തൃശൂര്‍ ജില്ലാ റൂറല്‍ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് പറഞ്ഞു. ഞാറ്റുവേല മഹോത്സവത്തിലെ കേഡറ്റ് മീറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. എന്‍സിസി കമാണ്ടിംഗ് ഓഫീസര്‍ കേണല്‍ തോമസ് കെ. തോമസ് മുഖ്യതിഥിയായിരുന്നു.
മുനിസിപ്പല്‍ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറക്കാടന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, കൗണ്‍സിലര്‍മാരായ കെ.എം. സന്തോഷ്, സരിത സുഭാഷ്, രാജി കൃഷ്ണകുമാര്‍, എം.എസ്. സഞ്ജയ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി, മുനിസിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക്, കോ- ഓര്‍ഡിനേറ്റര്‍ പി.ആര്. സ്റ്റാന്‍ലി, മുനിസിപ്പല്‍ ക്ലീന്‍ സിറ്റി മാനേജര്‍ എസ്. ബേബി എന്നിവര്‍ സംസാരിച്ചു.