ആനീസ് കൊലപാതകം; സര്‍ക്കാര്‍ നിസംഗതയിലെന്ന് തോമസ് ഉണ്ണിയാടന്
ആനീസ് കൊലപാതകം നടന്നിട്ട് ആറ് വര്‍ഷം തികയുന്ന നവംബര്‍ 14 ന് ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍സും ആനീ സിന്റെ ബന്ധുക്കളും കൂടി നടത്തിയ പ്രതിഷേധ ധര്‍ണ്ണ കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ്സ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറയില്‍ എലുവത്തിങ്കല്‍ കൂനന്‍ പോള്സന് ഭാര്യ ആനീസ് ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ട് ആറ് വര്‍ഷം തികഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്തുവാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ നിസംഗ മനോഭാവം മൂലമാണെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ഡെപൂട്ടി ചെയര്മാന് അഡ്വ. തോമസ്സ് ഉണ്ണിയാടന് കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുടയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണയില്‍ നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി മിനിമോഹന്‍ദാസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സേതുമാധവന് പറയം വളപ്പില്‍, സിജോയ് തോമസ്, പി.ടി. ജോര്‍ജ്ജ്, ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗം സതീശ് കാട്ടൂര്‍, പടിയൂര്‍ മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ഓളാട്ടുപുറം, തുഷാര ബിന്ദു ഷിജിന്, അജിത സദാനന്ദന്, ഷക്കീര്‍ മങ്കാട്ടില്‍, ആന്റോ ഐനിക്കല്‍, ഷമീര്‍ മങ്കാട്ടില്‍, ബിജോയ് ചിറയത്ത്, ഷീജ ഫിലിപ്പ്, ജയന് കോറോത്ത്, മോഹനന് കോറോത്ത്, ഷിജിന് കൂവേലി, സദാനന്ദന് മാപ്പോലി, വര്‍ഗ്ഗീസ് പള്ളിപ്പാടന്‍, മിഥുന്, ജാസ്മിന് സാദിക്ക് എന്നിവര്‍ പ്രസംഗിച്ചു

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍