ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം നടത്തി
ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് തൃശൂര്‍ ജില്ലാ സമ്മേളനം വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് തൃശൂര്‍ ജില്ലാ സമ്മേളനം വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് അനില്‍ തുമ്പയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്സണ് ആമുഖ പ്രഭാഷണം നടത്തി ഫോട്ടോഗ്രാഫി മത്സര അവാര്‍ഡ് വിതരണം മുന്‍ ഗവ: ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് വിതരണം ചെയ്തു .
സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി മുതിര്ന്നങ്ങളെ ആദരിച്ചു. സംസ്ഥാന ട്രഷര്‍ ഉണ്ണി കൂവോട് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വിതരണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ കെ.എം മാണി, സി.ജി. ടൈറ്റസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി ശിവാനന്ദന്, സജീവ് വസദിനി, ജില്ലാ സെക്രട്ടറി ലിജോ പി ജോസഫ്, സ്വാഗതസംഘം ചെയര്മാന് എന്‍എസ് പ്രസാദ് എന്നിവര്‍ സംസാരിച്ചു.

ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ശിശുദിനം ആഘോഷം
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ അമ്പ് തിരുനാളിന് കൊടിയേറി
ആനീസ് കൊലപാതകം; സര്‍ക്കാര്‍ നിസംഗതയിലെന്ന് തോമസ് ഉണ്ണിയാടന്
ജവഹര്‍ലാല്‍ നെഹ്റു ജന്മദിനാചരണം, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി